Wednesday, December 9, 2015

ദുരന്തം

കയ്യിൽ ഒതുങ്ങുന്നതിലധികം കരുതി എന്നത്  സത്യം. പടി ഇറങ്ങുമ്പോൾ ഒന്ന് പിഴച്ചു. ദേ കിടക്കുന്നു മൊബൈൽ താഴെ! ഡിസ്പ്ലേ തെളിയുന്നില്ല.പ്രത്യക്ഷത്തിൽ മറ്റൊന്നും കണ്ടില്ല. ഒന്നും രണ്ടുമല്ല, രൂപ പതിനായിരം ആകും അത്രേ നന്നാക്കാൻ. ഒരിക്കലും പൊട്ടില്ല എന്ന് പറഞ്ഞു തന്ന ഗോറില്ല ഗ്ലാസ്‌ പൊട്ടിയെന്ന്. മാറ്റാതെ എന്ത് ചെയ്യാൻ. അപ്പോൾ നിനച്ചു samsungനു നല്കുനതിനെക്കാൾ ഒരു രൂപ എങ്കിലും കൂടുതൽ ചെന്നൈ ദുരന്ത നിവാരണത്തിനു  നല്കണമെന്ന്. അത് ഇന്ന് സാധ്യമായി. സ്വന്തം കാര്യത്തിനായി ചിലവാക്കുനത്തിൽ ഒരു അംശം ഒരു നല്ല കാര്യത്തിനായി നല്കരുതോ. ഒന്നുമില്ലേലും സ്വരാജ്യത്തിനാണല്ലോ.